She's Equal

By: Anagha Lakshmi Narayanan
  • Summary

  • സ്ത്രീയും പുരുഷനും; ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. സ്ത്രീയുടെ അസാന്നിധ്യത്തിൽ പുരുഷനും പുരുഷന്റെ അസാന്നിധ്യത്തിൽ സ്ത്രീയും അപൂർണ്ണമാണ്‌. എന്നാൽ, സാമൂഹിക പരമായും ജീവശാസ്ത്ര പരമായും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന, ഒന്നിൽ നിന്നും മറ്റൊന്നിനെ എടുത്തമാറ്റാൻ കഴിയാത്ത വിധം പരസ്പര പൂരകങ്ങളായ സ്ത്രീയും പുരുഷനും എല്ലാ അർത്ഥത്തിലും സമൂഹത്തിൽ തുല്യ സ്ഥാനം ലഭിക്കുന്നുണ്ടോ ? തീർച്ചയായും ഇല്ല എന്ന് തന്നെയാണ് അതിനുള്ള ഉത്തരം. സ്ത്രീ പുരുഷ സമത്വത്തിന്റെ ആഗോള നീതി നമ്മുടെ സമൂഹത്തിൽ ഇന്നും പടവെട്ടി നേടേണ്ട അവസ്ഥയാണ്. വിദ്യാഭ്യാസ പരമായി, സാമ്പത്തിക പരമായി, തൊഴിൽപരമായി, സാമൂഹികപരമായി ഇന്നും സ്ത്രീക്കും പുരുഷനും ഇടയിൽ പ്രകടമായ ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നു. സ്ത്രീയെയും പുരുഷനെയും ഒരേ പോലെ തങ്ങളുടെ കടമകളെയും അവകാശങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുന്ന തരത്തിലാണ് She's Equal വിഭാവനം ചെയ്തിരിക്കുന്നത് ഒറ്റപ്പെട്ട ചില വിജയമാതൃകകൾ കാണിച്ച് അത് സമൂഹത്തിലെ എല്ലാ സ്ത്രീകളുടെയും വിജയത്തിന്റെ മുഖചിത്രമാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ഓരോ സ്ത്രീയും വിദ്യാഭ്യാസ പരമായി ഉയരുകയും സ്വന്തമായി വരുമാനം കണ്ടെത്തുകയും ആ വരുമാനം അവളുടെ ഇഷ്ടപ്രകാരം വിനിയോഗിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ഉപാധികളില്ലാതെ സമൂഹം മാറേണ്ടതുണ്ട്. സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും കൽപ്പിച്ചു നൽകേണ്ട ഒന്നല്ല. സ്ത്രീയുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ് സമത്വവും സ്വാതന്ത്ര്യവും. അതിൽ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ സമത്വങ്ങൾ ഉൾപ്പെടുന്നു. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും ജീവിക്കാനും ഉള്ള അവകാശം ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ്. ആ അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴാണ് സ്ത്രീ പുരുഷ അസമത്വം ഉണ്ടാകുന്നത്. ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട, വ്യത്യസ്ത ജീവിതസാഹചര്യങ്ങളുള്ള, പല പ്രായപരിധിയിലുള്ള സ്ത്രീകൾ ഇന്നും ഇത്തരം അസമത്വത്തിന്റെ അടിമകളാണ്. സ്വന്തം കരിയർ, ജീവിതം, എന്തിനേറെ എപ്പോൾ പ്രസവിക്കണം , എത്ര പ്രസവിക്കണം തുടങ്ങി സ്വന്തം ശരീരത്തെ സംബന്ധിക്കുന്ന കാര്യങ്ങൾ പോലും സ്വയം തീരുമാനിക്കാൻ കഴിയാത്ത സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീ ...
    Storiyoh Private Limited
    Show more Show less
activate_Holiday_promo_in_buybox_DT_T2
Episodes
  • പെണ്ണും പെണ്ണും പ്രണയിക്കുമ്പോൾ.. കേരളത്തിൽ നിന്നും ഒരു ലെസ്ബിയൻ വനിത മനസ്സ് തുറക്കുന്നു
    Mar 11 2022
    കുടുംബം. ഈ വാക്ക് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒരു ചിത്രമില്ലേ? ഉത്തരവാദിത്വമുള്ള ഒരച്ഛൻ, സ്നേഹമയിയായ ഒരമ്മ, കുസൃതി കുടുക്കകൾ ആയ കുട്ടികൾ.. ഈ ചിത്രത്തിൽ അടങ്ങിയിട്ടുള്ള ലിംഗ അനീതി തൽക്കാലം അവിടെ നിൽക്കട്ടെ, എന്തുകൊണ്ടാണ് ഈ 'നോർമൽ' കുടുംബചിത്രത്തിൽ ആണും പെണ്ണും മാത്രം ഇപ്പോഴും വിഭാവനം ചെയ്യപ്പെടുന്നത് എന്ന് ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആണും ആണും സ്നേഹ സഹകരണങ്ങളോടെ പുലർത്തുന്ന ഒരു കുടുംബമോ, പെണ്ണും പെണ്ണും ഏറെ മമതയോടെ കാത്ത് സൂക്ഷിക്കുന്ന മറ്റൊരു കുടുംബമോ ഒരിക്കലും നമ്മുടെ മനസ്സിന്റെ ഏഴ് അയലത്ത് പോലും 'കുടുംബം' എന്ന വാക്ക് കേൾക്കുമ്പോൾ കടന്ന് വരുന്നില്ല.എത്ര തന്നെ പുരോഗമന വാദികൾ ആയിരുന്നാലും സമൂഹം സൃഷ്ടിച്ച് വച്ച പൊതുബോധം നിങ്ങളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു എന്ന് തന്നെയാണ് അതിനർത്ഥം. പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളും. കേരളത്തിൽ സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് സ്വന്തമായി കുടുംബം സ്ഥാപിച്ച് സ്വയം മാതൃകകൾ ആയി കഴിയുന്ന സ്വവർഗഗാനുരാഗികൾ ആയ പുരുഷന്മാരെ കുറിച്ച് നമ്മളിൽ ചിലരെങ്കിലും കേട്ടിട്ടുണ്ട്. അവരുടെ അഭിമുഖങ്ങളും അവരെ കുറിച്ച് വരുന്ന വാർത്തകളും എല്ലാം നമ്മൾ കൗതുകത്തോടെ വായിക്കാറും ഉണ്ട്.പുരുഷനെ പ്രണയിക്കുന്ന സ്ത്രീയുടെയും സ്ത്രീയെ പ്രണയിക്കുന്ന പുരുഷന്റെയും പോലെ സമൂഹത്തിൽ തലയുയർത്തി നടക്കാൻ അവകാശം ഉള്ളവർ തന്നെയാണ് സ്വവര്ഗഗാനുരാഗികളുംഎന്നാൽ കേരളത്തിലെ സ്വവർഗഗാനുരാഗികൾ ആയ സ്ത്രീകളെ കുറിച്ചോ? മുഖ്യധാരാ പത്രമാധ്യമങ്ങളിൽ എപ്പോഴെങ്കിലും സ്വവർഗ്ഗാനുരാഗികൾ ആയ സ്ത്രീകൾ കെട്ടിപ്പടുത്ത ഒരു കുടുംബത്തെ കുറിച്ച് വാർത്തകൾ വന്നിട്ടുണ്ടോ? അതെ, പെണ്ണുങ്ങൾക്ക് മനസ്സിന് ബോധിച്ച ആണുങ്ങളെ വരെ പ്രേമിക്കാൻ നൂറ് പ്രതിസന്ധികൾ ആണ്; പിന്നെയല്ലേ സ്വവർഗഗാനുരാഗം! എന്നാൽ ഇന്ന് നമുക്ക്, കേരളത്തിൽ സകല ഭീഷണികളെയും മറികടന്ന് തലയുയർത്തി ജീവിക്കുന്ന ഒരു ലെസ്ബിയൻ വനിതയെ പരിചയപ്പെടാം..കോട്ടയം ജില്ലയിലെ മലയാറ്റൂർ ആണ് ധന്യ രവീന്ദ്രൻ എന്ന യുവ സംരംഭകയുടെ ജനനം. ലോക്കോപൈലറ്റ് ...
    Show more Show less
    9 mins
  • മലയാള സിനിമയിലെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ അഞ്ച് പ്രണയാഭ്യർത്ഥനകൾ
    Mar 11 2022
    ഉപാധികൾ ഇല്ലാതെ മനസ്സ് പങ്കിടുന്നതാണ് പ്രണയം. കവികൾക്ക് പാടാൻ എളുപ്പമാണ്, പക്ഷെ നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഡിമാന്റുകളും നിബന്ധനകളും നിലനിൽക്കുന്നത് പ്രണയത്തിലും വിവാഹത്തിലും ആണ്. സമൂഹത്തിന്റെ പരിച്ഛേദം എന്ന നിലയ്ക്ക് സിനിമയിലും ഇതേ സമീപനം കാണാം. ഒരു പ്രണയബന്ധത്തിൽ എന്ന് മുതലാണ് അധികാരം കടന്നുവരുന്നത്? അത് ഉടലെടുക്കുന്ന ദിവസം തന്നെ! ലിംഗം മാത്രം കൈമുതലാക്കി ആദ്യ ദിവസം മുതൽ പങ്കാളിയെ അടിമയാക്കുന്ന പുരുഷന്മാർ മലയാളസിനിമയിൽ ഒട്ടനവധിയാണ്.മലയാളികൾ കണ്ടും കൈയടിച്ചും സൂപ്പർഹിറ്റ് ആക്കിയ അഞ്ച് ചിത്രങ്ങളിലെ പ്രപ്പോസൽ സീനുകൾ നമുക്ക് ഒന്ന് അപഗ്രഥിക്കാം. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണ് ഇവ. വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും എത്ര ഔന്നത്യത്തിൽ നിൽക്കുന്ന സ്ത്രീ ആയാലും പ്രണയത്തിൽ, വിവാഹത്തിൽ അവളുടെ സ്ഥാനം പുരുഷന്റെ കാല്കീഴില് ആണെന്ന് അടിവര ഇടുന്ന രംഗങ്ങൾ ആണ് ഇവ.5. ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽസ്ത്രീയുടെ താത്പര്യങ്ങൾക്ക് പ്രണയത്തിലോ വിവാഹത്തിലോ യാതൊരു സ്ഥാനവും ഇല്ല എന്ന് അടിവര ഇടുന്ന ചിത്രമാണ് ലാൽജോസ് സംവിധാനം ചെയ്ത് ദിലീപ് നായകൻ ആയ മൾട്ടിസ്റ്റാറർ റൊമാന്റിക് 'ഹിറ്റ്' ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ. 'താൻ ആരെ പ്രണയിക്കുന്നു എന്നല്ല; തന്നെ ആരാണ് പ്രണയിക്കുന്നത്' എന്ന് വേണം സ്ത്രീകൾ പരിഗണിക്കാൻ എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി അമ്പലത്തിൽ വിളിച്ച് വരുത്തി അവളുടെ കണ്മുന്നിൽ വച്ച് മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ താലി കെട്ടുകആത്മാർത്ഥമായി പ്രണയിക്കുന്ന രണ്ട് പേരിൽ, സ്ത്രീയുടെ കഴുത്തിൽ മറ്റൊരാൾ നിർബന്ധപൂർവ്വം താലി കെട്ടുന്നതോടെ അത്ര നാൾ അവൾ മനസ്സിൽ താലോലിച്ച പ്രണയം 'നൾ' ആകുന്നു എന്നാണ് ചിത്രത്തിൽ നിന്ന് മനസ്സിലാകുക. പിന്നീട് താലി കെട്ടിയ പുരുഷനിൽ മാത്രം അവളുടെ പ്രണയം അണകെട്ടി നിർത്തണം.മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും അവൾ തന്നെ മനസ്സിൽ കൊണ്ട് നടക്കുന്നു എന്നറിഞ്ഞപ്പോൾ മുൻകാമുകൻ പ്രയോഗിച്ച ഒരു ഒറ്റമൂലി ഉണ്ട് - അവളെ വിവാഹ വാഗ്ദാനം നൽകി ...
    Show more Show less
    9 mins
  • സ്വന്തം നഷ്ടത്തിൽ നിന്ന് മറ്റുള്ളവർക്ക് താങ്ങായി മാറിയ ഉമ പ്രേമൻ. സ്നേഹമാണ് ഉമ!
    Mar 11 2022
    1999 കാലഘട്ടം. സലീൽ എന്ന ഒരു കുട്ടിക്ക് കിഡ്നി സംബന്ധമായ അസുഖം പിടിപെടുന്നു. ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം കിഡ്നി മാറ്റി വയ്ക്കുക എന്നതല്ലാതെ ജീവൻ രക്ഷിക്കാൻ വേറെ ഒരു വഴിയും ഇല്ലെന്ന് മനസിലാക്കുന്നു. 1999ൽ കിഡ്നി മാറ്റി വയ്ക്കലിനെ പറ്റി യാതൊരു അറിവും ഇല്ലാതിരുന്ന കാലം.അപ്പോഴാണ് ഒരു മാലാഖയെപ്പോലെ ഉമാ പ്രേമൻ എന്ന സാമൂഹിക പ്രവർത്തക വൃക്ക ദാനം ചെയ്യാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ സ്ഥാപകയും സാമൂഹിക പ്രവർത്തകയുമായ ഉമാ പ്രേമന്റെ ജീവിത കഥയാണ് ഈ തവണ ഷീ ഈസ്‌ ഇക്വലിൽ.മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബർക്യൂലോസിസ് ബാധിച്ച് ഭർത്താവ് മരിക്കുന്നതിലൂടെയാണ് ഉമാ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം മരിക്കുന്നത്. മെഡിക്കൽ നെഗ്ലിജിൻസിന് ഉപരി മെഡിക്കൽ ആവേർനസ് ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് ഉമ വിശ്വസിക്കുന്നത്. തങ്ങളുടെ ഭർത്താവിനെ ചികിൽസിക്കുന്ന ഡോക്ടറുമായി കൃത്യമായ ആശയവിനിമയം പോലും ഉണ്ടായിട്ടില്ലെന്ന് ഉമ പറയുന്നു. രോഗത്തെ കുറിച്ച് യാതൊന്നും ഡോക്ടർ അവരോട് സംസാരിച്ചിരുന്നില്ല. അതോടെ മെഡിക്കൽ അവേർനസിന്റെ പ്രാധാന്യം ഉമ മനസിലാക്കുകയായിരുന്നു.അങ്ങനെ 1997 ഓഗസ്റ്റ് 24 ന് ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്ററിന് അവർ രൂപം നൽകുന്നു. വിവിധതരം അസുഖങ്ങളുമായി ബന്ധപ്പെട്ട് വരുന്നവരെയെല്ലാം കൃത്യമായി ഗൈഡ് ചെയ്യാൻ ഈ ഫൗണ്ടേഷന് കഴിഞ്ഞു. അപ്പോഴാണ് വരുന്ന രോഗികളിൽ നിരവധി കിഡ്നി പേഷ്യന്റ്സിനെ കണ്ടു വന്നത്. അന്ന് കിഡ്നി മാറ്റി വച്ച ഒരാളെയെ ഉമയ്ക്ക് പരിചയമുണ്ടായിരുന്നുള്ളു സാക്ഷാൽ MGR. എന്ത് കൊണ്ട് മറ്റുള്ളവർക്കും ഈ വഴി പിന്തുടർന്ന് കൂടാ? അവിടെ നിന്നാണ് ഉമയുടെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത്.ആ സമയത്താണ് വിഷുവിന്റെ തലേന്ന് ഏപ്രിൽ 12 ന് ബ്രെയിൻഡെത്ത് സംഭവിച്ച ഒരു കുട്ടിയുടെ മാതാപിതാക്കൾ അവരെ സമീപിക്കുന്നത്. മാവിന്റെ മുകളിൽ നിന്നും താഴെ വീണ കുട്ടിയെ തൃശൂരിലെ ഒരു ഹോസ്പിറ്റലിലാണ് ചികിത്സിക്കാൻ കൊണ്ട് പോയത്. ...
    Show more Show less
    9 mins

What listeners say about She's Equal

Average customer ratings

Reviews - Please select the tabs below to change the source of reviews.